ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം കുമ്പളപ്പള്ളി കരിമ്പിൽ സ്ക്കൂളിൽ: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം 16 ന്
കരിന്തളം: കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ, എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിൽ ഒക്ടോബർ 25 ,26 തിയ്യതികളിലായി നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 16 ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് എസ് കെ ജി എം എ യു പി സ്ക്കൂളിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർമാനുമായ ടി കെ രവി ഓഫിസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും.
No comments