Breaking News

കേരള കോൺഗ്രസ് അറുപതാം ജന്മദിനം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു വെള്ളരിക്കുണ്ട് വെച്ച് നടന്ന ജന്മദിന ആഘോഷം ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു

 



വെള്ളരിക്കുണ്ട് :  കേരള കോൺഗ്രസ് അറുപതാം ജന്മദിനം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആഘോഷിച്ചു. കേരളത്തിലെ കർഷകർക്കും കർഷകരുടെ ഉന്നമനത്തിനു വേണ്ടി കേരള കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനം വളരെ ഉജ്ജ്വലമായിരുന്നു  ഇക്കഴിഞ്ഞ കാലങ്ങളിൽ കർഷകരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് പട്ടയ പ്രശ്നങ്ങളിലും വിലയിടിവിലും ഒക്കെ നടത്തിയ സമരങ്ങൾ ഫലപ്രാപ്തി കണ്ടു  പാർട്ടിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി നൂറുകണക്കിന് പ്രവർത്തകരാണ് പാട്ടിയി ലേക്ക് എത്തിച്ചേരുന്നതെന്നും. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് പറഞ്ഞു ഒരു വർഷത്തെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമാന ചിന്താഗതിക്കാരായ പ്രവർത്തകരെയും ജനങ്ങളെയും പാർട്ടിയിലേക്ക് അടിപ്പിക്കാനും പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. വെള്ളരിക്കുണ്ട് വെച്ച് നടന്ന ജന്മദിന ആഘോഷം ജില്ലാ പ്രസിഡണ്ട് ശ്രീ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പിള്ളി കൃഷ്ണൻ തണ്ണോട്ട് സക്കറിയാസ് വടാന ടോമി കുരുവിളനി  ജോയ് മരിയാടിയിൽ ബിനോയ് വെള്ളോപ്പള്ളി കെ എ സാലു   ബിജു പുതുപ്പള്ളി തകടിയേൽ സജി കല്ലത്താനം  റോബിൻ മരോട്ടിത്തടത്തിൽ ജോസ് തേക്കും കാട്ടിൽ ഷൈജു ബിരുക്കുളം എബിൻ തോണക്കര ആന്റണി മുണ്ടനാട്ട് ജോസ് ചിത്ര കുഴിയിൽ നെൽസൺ ഷാജി പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു

No comments