സ്വതന്ത്രസമര സേനാനിയും, ഗ്രന്ഥശാല പ്രവർത്തകനുമായ പരേതനായ മൂലച്ചേരി കൃഷ്ണൻ നായരുടെ ചരമദിനത്തിൽ കിണാവൂരിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിണാവൂർ സ്വതന്ത്രസമര സേനാനിയും, ഗ്രന്ഥശാല പ്രവർത്തകനുമായ പരേതനായ മൂലച്ചേരി കൃഷ്ണൻ നായരുടെ ചരമദിനത്തിൽ കിണാവൂർ അദ്ദേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസിൻ്റെ അധ്യക്ഷതയിൽ സി വി ഭാവനൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , നേതാക്കളായ ശ്രീജ്ത്ത് ചോയ്യംകോട്, അശോകൻ ആറളം, സി വി ബാലകൃഷ്ണൻ, ജയകുമാർ ചാമക്കുഴി, ബാലഗോപാലൻ കാളിയാനം, സൂരജ് കരിങ്ങാട്ട്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശിവപ്രസാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പ്രകാശ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശിവരാജ്, N ദാമോദരൻ, സുകുമാരൻ കീഴ്മാല,കുടുംബാഗങ്ങൾ,തുടങ്ങിയവർ സംബന്ധിച്ചു.
No comments