Breaking News

അമ്പലത്തറ ,എണ്ണപ്പാറ ,വെള്ളരിക്കുണ്ട് റോഡ് മെക്കാഡം ടാറിംഗ് നടത്തണം ; സി പി എം ഏഴാംമൈൽ ലോക്കൽ സമ്മേളനം


അമ്പലത്തറ: അമ്പലത്തറ - ആനക്കല്ല് -പറക്കളായി- എണ്ണപ്പാറ - പരപ്പ -വെള്ളരിക്കുണ്ട് റോഡ് വികസിപ്പിച്ച് മെക്കാഡം ടാറിംഗ് നടത്തണമെന്ന് സി പി എം ഏഴാംമൈൽ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.എം. ജി ല്ലാ സെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്തു. ജി ല്ലാ കമ്മിറ്റി അംഗം കെ.മണി കണ്ഠൻ, ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, ഏരിയാ ക മ്മിറ്റി അംഗങ്ങളായ പി.ദാമോ ദരൻ,യു.ഉണ്ണികൃഷ്ണൻ, ജോ ഷി ജോർജ്ജ്, രജനി ക്യഷ് ണൻ, സുരേഷ് വയമ്പ്, പി.ഗം ഗാധരൻ എന്നിവർ സംബന്ധി ച്ചു. പ്രജിത്ത്, ടി.പി.വന്ദന, ടി. അച്ചുതൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. സി. ബാബുരാജ് പ്രവർ ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ശിവകുമാർ രക്തസാക്ഷി പ്രമേയവും സി.പി. സവിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പി.നാരായണൻ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ എ സലീം സ്വാഗതം പറഞ്ഞു.


No comments