Breaking News

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഭീമനടി ട്രൈബൽ ഓഫീസിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു


ഭീമനടി : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഭീമനടി ട്രൈബൽ ഓഫീസിന്റെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പട്ടികവർഗ്ഗ മേഖലയുടെ സമഗ്ര വികസനത്തിന് പ്രയോജനപ്രദമായ രീതിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു സെമിനാർ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ രാജീവൻ ടിവി അധ്യക്ഷത വഹിച്ചു പരപ്പ അസിസ്റ്റൻറ് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ശ്രീ മധുസൂദനൻ കെ മുഖ്യാതിഥിയായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തങ്കച്ചൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പരപ്പ ബ്ലോക്ക് വീഡിയോ ബിജു കുമാർ  ക്ലാസ് എടുത്തു ട്രൈബൽ ഓഫീസർ കെ ബാബു സ്വാഗതം പ്രണബ് ലാൽ ക്ലാർക്ക് നന്ദിയും പറഞ്ഞു

No comments