ഓണം ബംപറിന്റെ 25 കോടിയടിച്ചത് കർണാടക സ്വദേശി അൽത്താഫിന്
മംഗളുരു :ഓണം ബംപറിന്റെ 25 കോടിയടിച്ച ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു കേരളം. വയനാട്ടിൽ വില്പന നടത്തിയ ടിക്കറ്റിനാണ് ഇത്തവണത്തെ ബംപർ അടിച്ചത്. കർണാടക സ്വദേശി അൽത്താഫിനാണു 25 കോടിയടിച്ചത്
സുത്താൻബത്തേരിയിലെ എൻജിആർ ലോട്ടറി കടയില്‍ നിന്നും വിറ്റ TG434222 എന്ന നമ്ബറിനാണ് സമ്മാനം. 25 കോടിക്കാരന്റെ ഭാഗ്യമോർത്ത് ഓരോ മലയാളിയും അസൂയപ്പെടുന്നുണ്ടാകും എന്ന കാര്യത്തില്‍ തർക്കമൊന്നുമില്ല. നിന്ന നില്‍പ്പിലല്ലേ കോടികള്‍ കൈവന്നത്. ഇനി അങ്ങോട്ട് ആഡംബരം ജീവിതം..ഇതായിരിക്കും പലരും കണക്ക് കൂട്ടുന്നത്.
No comments