Breaking News

'കാർഷിക വിളകളെ ബാധിക്കുന്ന അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം': നവം. 19 ന് വെള്ളരിക്കുണ്ടിൽ ഏകദിന സെമിനാർ


വെള്ളരിക്കുണ്ട്:  ആഗോള താപനത്തിൻ്റെ ഭാഗമായി സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനംമൂലം കാർഷിക മേഖലയെ പ്രത്യേകിച്ച് തെങ്ങ് കവുങ്ങ് എന്നിവയെ ബാധിച്ചിരിക്കുന്ന അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ചും ഇതിനനുസൃതമായി കൃഷിരീതിയിൽ നടത്തേണ്ട മാറ്റങ്ങളെ കുറിച്ചും, വളപ്രയോഗങ്ങളെ കുറിച്ചും കർഷകരെ പഠിപ്പിക്കുന്നതിനായി ഇതേ വിഷയത്തിൽ ഗവേക്ഷണം നടത്തിയ ശാസ്ത്രഞരുടെ ക്ലാസോടുകൂടിയ ഏകദിന സെമിനാർ ചുള്ളി ഫാം ക്ലബും , കൃഷി വകുപ്പും , പരപ്പബ്ലോക്കിലെ വിവിധപഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിക്കുന്നു. നവംബർ 19-  തീയ്യതി വെള്ളരിക്കുണ്ടിൽ വെച്ച് നടത്തപ്പെടുന്ന പരിപാടി വിജയിപ്പിയുവാനുള്ള സംഘാടക സമിതി രൂപീകരിച്ചു.

രക്ഷാധികാരി രാജുകട്ടക്കയം (ബളാൽ പഞ്ചായത്തു പ്രസിഡന്റ് ) ചെയർമാൻ പി.സി. ബിനോയി (ചുള്ളി ഫാംക്ലബ് ) വൈസ് ചെയർമാൻ വി.വി.രാജീവൻ വെസ്റ്റ്എളേരി കൃഷിഓഫീസർ. കൺവീനർ നിഖിൽ നാരായണൻ(ബളാൽകൃഷിഓഫീസിവർ ) ഫിനാൻസ് കമ്മറ്റികൺവീനവർആൻഡ്യൂസ് വട്ടക്കുന്നേൽ, എന്നിവരെ തിരഞ്ഞെടുത്തു.

No comments