Breaking News

പാലാവയൽ വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ.രാജൻ നാടിന് സമർപ്പിച്ചു


വെള്ളരിക്കുണ്ട് : സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലാ നിര്‍മ്മിതി കേന്ദ്രം നിര്‍മ്മിച്ച പാലാവയല്‍ വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി കെ.രാജന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എളേരിയില്‍ ആരംഭിച്ച വില്ലേജ് ഓഫീസിന് സ്ഥലം വിട്ടുനല്‍കിയ സെന്‍ ജോണ്‍സ് ചര്‍ച്ച് വികാരി ഫാ. ജോസ് മാണിക്കത്താഴെയെ മന്ത്രി അഭിനന്ദിച്ചു. ഈസ്റ്റ് എളേരി പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തൊലി, സ്ഥിരം സമിതി അധ്യക്ഷന്‍ പ്രശാന്ത് സെബാസ്്റ്റിയന്‍, വാര്‍ഡ്മെമ്പര്‍ ബാലന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ. മോഹനന്‍, ടി.ഡിജോണി, ജോര്‍ജ്ജ് കുട്ടി കരിമഠം, ഷാജഹാന്‍ തട്ടാപറമ്പില്‍, രാഘവന്‍ കുലേരി, എ.യു മത്തായി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും എ.ഡി.എം പി.അഖില്‍ നന്ദിയും പറഞ്ഞു.




No comments