വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിന്റേയും കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സൗദമിനി വിജയൻ സ്വാഗതം പറഞ്ഞു, പഞ്ചായത്ത് മെമ്പർ ജെയിംസ് ടി എ പ്രമോദ് എം വി ടി. വി രാജീവൻ ആശംസകൾ അറിയിച്ചു. വ്യവസായ വകുപ്പ് വഴി നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവത്കരിക്കുന്നതിനും കൂടാതെ സംരംഭകത്വം പഞ്ചായത്തുകളിൽ വളർത്തി കൊണ്ടുവന്നാലുള്ള ഉപയോഗത്തെ പറ്റിയും,
വ്യവസായ വകുപ്പ് നടത്തി വരുന്ന വിവിധ പദ്ധതികളെ പറ്റിയുമുള്ള ക്ലാസ് പരപ്പ ബ്ലോക്ക് IEO ശ്രീ അഭിൻ മോഹൻ കൈകാര്യം ചെയ്തു.
യോഗത്തിന് ശാന്തിനി (EDE വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്) നന്ദി രേഖപ്പെടുത്തി.
No comments