പരപ്പ ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ന് വെളളിയാഴ്ച രാവിലെ 10.00 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് നടത്തുന്നു. താഴെപ്പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496960924 ,9446989262 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
• സിവിൽ/അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ഡിഗ്രി.
• 3 വർഷ പോളി ടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷം തൊഴിലുറപ്പ്പദ്ധതി/തദ്ദേശ സ്വയം ഭരണ/സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം
2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റും കുറഞ്ഞത് 10 വർഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയം ഭരണ/സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം
No comments