പുലയനടുക്കം സുബ്രമണ്യ കോവിലിൽ നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നവരാത്രി ഉത്സവ പരിപാടികൾ നടക്കും
കോളംകുളം : പുലയനടുക്കം സുബ്രമണ്യ കോവിലിൽ നവരാത്രി പൂജ പരിപാടികൾ നാളെ മുതൽ ആരംഭിക്കും . കോവിൽ തന്ത്രി മെക്കാട്ട് ഇല്ലത്ത് വിഷ്ണു ഭട്ടേരിയുടെ നേതൃത്വത്തിൽ പൂജ കർമങ്ങൾ അരങ്ങേറും. 11,12,13 തിയതികളിലായി ആയുധപൂജാവെപ്പ്, എഴുത്തിനിരുത്തൽ, വാഹനപൂജ, പൂജാവെപ്പ്, ഗ്രന്ഥപൂജ, മഹാനവമി പൂജ, ഗണപതി പൂജ എന്നി പൂജ കർമങ്ങൾ കോവിലിൽ നടക്കും.പതിനൊന്നാം തിയതി കോവിലിൽ ഭജന സമതിയുടെ ഭജനയും പന്ത്രാണ്ടാം തിയതി കൊളവയൽ ദുർഗ ഭജന സമിതിയുടെ ഭജനാമൃതം പരിപാടിയും, അവസാന ദിനമായ പതിമുന്നിനു രാവിലെ കോളംകുളം കമ്പോജി സംഗീത ട്രൂപ്പിലെ ഇരുപത്തി അഞ്ചോളം കുട്ടികളുടെ സംഗീത അരങ്ങേറ്റവും കോവിൽ ഓഡിറ്റൊറിയത്തിൽ നടക്കും. കോവിലിൽ എത്തുന്ന ഭക്ത ജനങ്ങൾക്കു 12നു രാത്രിയിലും, 13നു ഉച്ചയ്ക്കും അന്നദാനവും ഉണ്ടായിരിക്കും.
No comments