അഴിത്തല കടലിൽ വള്ളം തകർന്ന് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
നീലേശ്വരം അഴിത്തല അഴിമുഖത്ത് കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
കാഞ്ഞങ്ങാട് കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബ് എന്ന മുനീറിന്റെ (47) മൃതദേഹമാണ് കിട്ടിയത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ മുനീറിനായി ഇന്നലെയും ഇന്നു രാവിലെ മുതലും വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനായി നേവിയുടെ ഹെലികോപ്‌റ്ററും കോസ്‌റ്റ് ഗാര്‍ഡിന്റെ കപ്പലും സ്ഥലത്തെത്തിയിരുന്നു. അഴിത്തല തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ ഫിഷറീസ് രക്ഷാബോട്ട് ഇറക്കിയും വ്യാപകമായ തിരച്ചില്‍ നടത്തി. നാട്ടുകാരും പങ്കെടുത്തു. പടന്ന സ്വദേശി ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ എന്ന ബോട്ടില 37 പേരുണ്ടായിരുന്നു. ഇതില്‍ പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ കോയ (57) യുടെ മൃതദേഹം ഇന്നലെ വൈകിട്ടു തന്നെ ലഭിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുകയും ചെയ്‌തു.
No comments