കൊന്നക്കാട് പാമത്തട്ടിലെ പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കണം ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി
മാലോം : കാലവർഷസമയത്ത് മണ്ണിടിച്ചൽ ഉണ്ടായ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടിയിലെ എട്ട് കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണമെന്നും പാമത്തട്ടിലെ പട്ടയമില്ലാത്ത പതിമൂന്ന് കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അശോകചാൽ ചെമ്മട്ടംചാൽ പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഒമ്പതാം വാർഡ് മെമ്പർ ബിൻസി ജെയിൻ ജില്ലാ കളക്ട്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു..
No comments