Breaking News

ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു മറ്റു പാർട്ടികളിൽ നിന്നും കോൺഗ്രസ്സിൽ ചേർന്ന 30 ഓളം പേർക്ക് സ്വീകരണവും നൽകി

 


വെള്ളരിക്കുണ്ട് : ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരി ക്കുണ്ടിൽ 
ജനദ്രോഹ സർക്കരിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.

രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ഡി. സി. സി. ജനറൽ സെക്രട്ടറി മാരായ പി. വി. സുരേഷ്. ഹരീഷ് പി. നായർ. കെ. പി. സി. സി. അംഗം മീനാക്ഷി ബാലകൃഷ്ണൻ. ബി. പ്രദീപ് കുമാർ. മധുസൂദനൻ ബാലൂർ. യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ഉമേശൻ ബേളൂർ. കരിമ്പിൻ കൃഷ്ണൻ.എം. പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

കല്ലൻ ചിറയിൽ നിന്നും സി. പി. എം. സി. പി. ഐ. ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ്സിൽ ചേർന്ന 30 ഓളം പേർക്ക് സ്വീകരണവും നൽകി..


No comments