ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ക്യാമ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വെസ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. പി സി ഇസ്മായിൽ, ഹൊസ്ദുർഗ് ടൗൺ എംപ്ലോയ്മെൻ്റ് ഓഫീസർ ശ്രീ. പി. പവിത്രൻ എന്നിവർ മുഖ്യാതിഥികളായി. വാർഡംഗം ശ്രീ. രാജീവൻ ടി വി ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് MBBS അഡ്മിഷൻ ലഭിച്ച കുറുക്കൂട്ടിപ്പൊയിലിലെ നന്ദകുമാർ കെ ആർ, അമ്പത്തിയാറിലെ അഭിലാഷ് പി എം, BDS അഡ്മിഷൻ ലഭിച്ച കൊന്നക്കാട്ടെ സഞ്ജന പി എസ് എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. സെമിനാറിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ലഭ്യമാകുന്ന സേവനങ്ങളെപ്പറ്റി ശ്രീ. പി രാജൻ ക്ലാസ് എടുത്തു. ഭീമനടി ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും ക്ലാർക്ക് പ്രണവ്‌ലാൽ നന്ദിയും പറഞ്ഞു. 252 പേർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തു.
No comments