Breaking News

ചെറുപുഴ പ്രാപ്പൊയിലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് വ്യാപാരി തൂങ്ങി മരിച്ചു


ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇന്ന് പുലർച്ചെ 2:30ഓടെയാണ് സംഭവം. പ്രാപ്പൊയിലിലെ വ്യാപാരിയായിരുന്ന പനംകുന്നിൽ ശ്രീധരനാണ് (60) ഭാര്യ സുനിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചത്. പരിക്കേറ്റ സുനിതയെ ചെറുപുഴ പോലീസത്തി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധരന്റെ മൃതദേഹം കണ്ണൂർ
ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം 4 മണിയോടെ പ്രാപ്പൊയിൽ വയനാട്ട് കുലവൻ ക്ഷേത്ര ശ്മശാനത്തിൽ സംസ്കരിക്കും. മക്കൾ: ശ്രീരാജ്, ശ്രീരാഗ്.

No comments