Breaking News

കരിന്തളം തോളേനിയിൽ ആയുസ് യോഗ നാച്ചുറോപ്പതി ഹോസ്പിറ്റലിന്റെ പണി ആരംഭിക്കണം ; കരിന്തളം യൂണിറ്റ് ജനശ്രി വാർഷിക സമ്മേളനം


കരിന്തളം തോളേനിയിൽ വർഷങ്ങൾക്ക് മുമ്പ് തറക്കല്ലിടൽ നടത്തിയ ആയുസ് യോഗ നാച്ചോറോപതി ഹോസ്പിറ്റലിന്റെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമന്ന് കരിന്തളം യൂണിറ്റ് ജനശ്രി സുസ്ഥിരവികസന വിഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് ചെയർമാൻ ഏ.വി രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജനശ്രീ ബ്ലോക്ക് മെമ്പർ പി.പവിത്രൻ ഉൽഘാടനം ചെയ്തു. ജനശ്രി മണ്ഡലം മെമ്പർ സതി പി.വി. ജോമോൾസുമേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രീമണി സ്വാഗതവും ട്രഷർ പുഷ്പലത നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികൾ: ചെയർമാൻ രാജൻ ഏ.വി

സെക്രട്ടറി: ശ്രീമണി

ട്രഷർ: പുഷ്പലത എം.

No comments