എന്റെ ഭൂമി ഞാൻ ഉറപ്പാക്കി ക്യാമ്പയിൻ ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വ്വേ പൂര്‍ത്തീകരിച്ച വില്ലേജുകളില്‍ സര്‍വ്വേ റെക്കാര്‍ഡ് റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്നോടിയായി പരാതികള്‍ പരിശോധിച്ച് പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ ക്യാമ്പയിന്‍ എന്റെ ഭൂമി ഞാന്‍ ഉറപ്പാക്കി ജില്ലാതല ഉദ്ഘാടനം തളങ്കര ഗവണ്‍മെന്റ് മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍വഹിച്ചു. സബ് കലക്ടര്‍ പ്രതീക് ജയിന്‍, അസിസ്റ്റന്റ് സര്‍വ്വേ ഡയറക്ടര്‍ ആസിഫ് അലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. റവന്യു, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തളങ്കര വില്ലേജ് ഡിജിറ്റല്‍ സര്‍വ്വേ പരാതികളാണ് പരിഗണിച്ചത്.
No comments