Breaking News

കോളംകുളം- പുലയനടുക്കം -കോയിത്തട്ട റോഡ് മെക്കാഡം ടാർ ചെയ്യണം ; പുലയനടുക്കം സുബ്രമണ്യ കോവിൽ വാർഷിക ജനറൽ ബോഡി യോഗം

കോളംകുളം: കോളംകുളം -പുലയനടുക്കം കോഴിത്തട്ട റോഡ് പ്രധാനമന്ത്രി സഡക്ക് യോജനയിൽ ഉൾപ്പെടുത്തി മേക്കാട് ടാറിങ് നടത്തണമെന്ന് പുലയൻടുക്കം ശ്രീ സുബ്രഹ്മണ്യ കോവിൽ വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് സി വി ഭാവനൻ അധ്യക്ഷൻ വഹിക്കുകയും വി കെ നിഷാദ് സ്വാഗതം പറയുകയും ചെയ്തു ട്രഷറർ സി വി സുധാകരൻ വരവുചെലവ് കണക്കും ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു ജനറൽ സെക്രട്ടറി രതീഷ് കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു വൈസ് പ്രസിഡണ്ട് ഹരീഷ് പി വി നന്ദി രേഖപ്പെടുത്തി. കാവടി സഞ്ചാരം നടത്തുന്ന കോവിലുകളിൽ പ്രധാന കോവിൽ ആയ പുലയനടക്കം കോവിലിൽ 24,25 വർഷത്തേക്ക് കോവിലിൽ നടത്താനുള്ള പ്രവർത്തനങ്ങളുടെ പതിമൂന്നര ലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സി വി ഭാവനൻ( പ്രസിഡണ്ട്) മധു കെ (വൈസ്പ്രസിഡണ്ട് ) നിഷാദ് വി കെ (സെക്രട്ടറി) രതീഷ് ( ജോയിൻ സെക്രട്ടറി) സി വി സുധാകരൻ ( ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു
സർവ്വ ശ്രീ സി കുഞ്ഞമ്പു നായർ ,ഹരീഷ് വി കെ, ഹരിശങ്കർ വി കെ പ്രേംകുമാർ വി കെ, സന്തോഷ് വി, അനീഷ് പി കെ ,ഹരീഷ് പി വി , ,വേണു എൻ ,രജീഷ് പി കെ ,ദിവേഷ്, ജയചന്ദ്രൻ സി കെ, സുധീഷ് കെ, ബിജു കെ, ശരത് കെ, ഉണ്ണി കെ, ബിജു കുമാർ കെ, രാജേഷ് കെ എന്നിവരെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ നുറോളം ആൾകാർ പങ്കെടുത്തു

No comments