ബളാലിൽ ഡിജിറ്റൽ സർവ്വേ കേരളം പദ്ധതിക്ക് തുടക്കമായി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ബളാൽ വില്ലേജിൽ ഡിജിറ്റൽ സർവ്വേ കേരളം പദ്ധതിക്ക് തുടക്കമായി.
ബളാൽ വില്ലേജിലെ പത്തായിരം ഏക്കർ ഭൂമി വരുന്ന എഴു മാസത്തിനുള്ളിൽ ആധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ അളന്നു തിട്ടപ്പെടുത്തും.
ഇതിനായി ആറു സർവ്വേ ടീമുകൾ ഉണ്ടാകും.
റീ സർവ്വേ നടക്കുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾ പരിഹരിക്കപ്പെടും..
ബളാൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആരംഭിച്ച ഡിജിറ്റൽ ഡിജിറ്റൽ സർവ്വേ കേരളം പദ്ധതി ഇ. ചന്ദ്ര ശേഖരൻ എം. എൽ. എ. ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.
റീ സർവ്വേ അസിസ്റ്റന്റ് ഡയരക്ടർ ആസിഫ് അലിയാർ പദ്ധതി വിശദീകരിച്ചു..
വൈസ് പ്രസിഡന്റ് എം
രാധാമണി.. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വെള്ളരിക്കുണ്ട് തഹസിൽ ദാർ പി. വി. മുരളി
കെ. പി. ഗംഗാധരൻ. കെ. ആർ. രാജീവ്. നരേഷ് കുന്നിയൂർ എന്നിവർ പ്രസംഗിച്ചു...
No comments