കിനാനൂർ വനസംരക്ഷണ സമിതിയുടെ പൊതുയോഗം വെള്ളരിക്കുണ്ട് പന്നിത്തടത്ത് നടന്നു പി വി സുധാകരൻ പ്രസിഡണ്ട്
വെള്ളരിക്കുണ്ട് : കേരള വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന കിനാനൂർ വനസംരക്ഷണ സമിതിയുടെ പൊതുയോഗം പന്നിത്തടം കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിനോദ് പന്നിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്നു പരിപാടിയുടെ ഉദ്ഘാടനംപരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസമിതി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ. ശ്രീ രാഹുൽ കെ പങ്കെടുത്തു .അജിത്ത് കുമാർ എം.റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .വാർഡ് മെമ്പർ എം ബി രാഘവൻ കെ എൻ ലക്ഷ്മണൻ (എസ് എഫ് കരിന്തളം ) ഹരി എം. (ബി എഫ് ഓ .കരിന്തളം )
കെ പി നാരായണൻ (കരിന്തളം പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്)
സുധാകരൻ പി വി ബാലകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചുയോഗത്തിൽ വച്ച് 'കണ്ണൂർ യൂണിവേഴ്സിറ്റിയിൽസോഷ്യൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടിയ മാനസ രാജു വിനെയും കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴംപുരസ്കാരം നേടിയ സുനിൽ കണ്ണനെയും അനുമോദിച്ചു . കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി ചന്ദ്രൻ പന്നിത്തടത്തിന് ധനസഹായം നൽകി പൊതുയോഗത്തിൽ പുതിയ ഒമ്പത് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു പുതിയ പ്രസിഡണ്ടായി പി.വി സുധാകരനെ തിരഞ്ഞെടുത്തു .
No comments