Breaking News

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി


ചിറ്റാരിക്കാൽ : എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരെയും  പ്രിൻസിപ്പൽമാരെയും സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവിയിൽ നിന്നും നീക്കം ചെയ്ത സർക്കാർ ഉത്തരവിനെരെ കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.അധ്യാപക ദ്രോഹ നടപടികളുമായി ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുന്നത് വിദ്യാഭ്യാസരംഗത്ത്ഏറെ ആശങ്കകൾ ഉളവാക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ പി എസ് ടി എ സംസ്ഥാന  മീഡിയ സെൽ ചെയർമാൻ സി.എം. വർഗീസ് അഭിപ്രായപ്പെട്ടു.യോഗത്തിൽ കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ല പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു.മാർട്ടിൻ ജോസഫ് ,റോയി കെ റ്റി, സോജിൻ ജോർജ് കെ എം ,റ്റിജി ദേവസ്യ,ശ്രീജ പി ,ബിജു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.ഉത്തരവ് പിൻവലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ പി എസ് ടി എ നേതാക്കൾ അറിയിച്ചു.


No comments