സൗത്ത് ഇന്ത്യൻ ചീഫ് ഗ്രാൻഡ് മാസ്റ്റർ സി വേണു മാസ്റ്ററെ അനുമോദിച്ചു
പനത്തടി : ഷാൻഹായ് കരാട്ടെ അസോസിയേഷനിൽ നിന്നും 7 മത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ റെൻഷി സി വേണു മാസ്റ്ററെ ഷാൻഹായ് കരാട്ടെ അസോസിയേഷൻ കാസർഗോഡ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. 1987 ൽ തന്റെ കരാട്ടെ ജീവിതം ആരംഭിച്ച വേണു മാസ്റ്റർ ഇതിനകം തന്നെ ഒരുപാട് നാഴികക്കല്ലുകൾ പിന്നിട്ടുകഴിഞ്ഞു. 7-മത്തെ ബ്ലാക്ക് ബെൽറ്റ് നേടിയതിനോടു കൂടി "ഗ്രാന്റ് മാസ്റ്റർ "പദവിയിലേക്ക് ഉയരുകയും ചെയ്തു. തിരുവനന്തപുരത്ത് വച്ച് നടന്ന ക്യാമ്പിൽ വച്ച് ഇന്റർനാഷണൽ ചീഫ് ആയ റെൻഷി ശിവപ്രസാദ് മാസ്റ്റർ ന്റെ കയ്യിൽ നിന്നും വേണു മാസ്റ്റർ 7-മത്തെ ബ്ലാക്ക് ബെൽറ്റ് ഏറ്റുവാങ്ങി. അനുമോദനചടങ്ങിൽ ജില്ലാ ചീഫ് സെൻസായ് അഭിരാജ് (4th ബ്ലാക്ക് ബെൽറ്റ് ) സ്വാഗതം പറഞ്ഞു. സെൻസായ് അഞ്ജലി (2nd ബ്ലാക്ക് ബെൽറ്റ് ) അധ്യക്ഷ സ്ഥാനം വഹിച്ചു. മുഖ്യ അതിഥി ആയി പ്രമുഖ കലാ സംസ്ക്കാരിക പ്രവർത്തകനും മോട്ടിവേഷണൽ സ്പീക്കറുമായ ബാലചന്ദ്രൻ കോട്ടോടി പങ്കെടുത്തു. പനത്തടി ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ രജിത എ ആർ, സ്പെഷ്യൽ ബ്ലാക്ക് ബെൽറ്റ് ആദ്യ വേണു, ബ്ലാക്ക് ബെൽറ്റ് അശ്വിൻ എം ആർ, ബ്ലാക്ക് ബെൽറ്റ് അഭിഷേക്, ബ്ലാക്ക് ബെൽറ്റ് അഭിജിത്ത് എന്നിവർ ആശംസകൾ നേർന്നു. കാസറഗോഡ് ജില്ല ചീഫ് സൻസായ് ജെയിൻ ജോൺ (4th ബ്ലാക്ക് ബെൽറ്റ് ) നന്ദി പറഞ്ഞു. ഈ ചരിത്രനേട്ടത്തിൽ അഭിമാനമുണ്ടന്നും വേണു മാസ്റ്റർ പറഞ്ഞു.
No comments