Breaking News

പരപ്പ സ്വദേശി ഡോ. എം.കെ അസ്കർ കാരാട്ട് ഡോക്ടറേറ്റ് സ്വീകരിച്ചു


റായ്പ്പൂർ :  വാർത്താവിനിമയ രംഗത്ത് ന്യൂതനമായ 6-ജി മൊബൈൽ കമ്മ്യൂണിക്കേഷണിൽ ഛത്തീസ്ഗഡിലെ ഐഐടി ഭിലായിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. എം.കെ അസ്കർ കാരാട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭിലായിലെ നളന്ദ ലക്ചർ ഹാളിൽ നടന്ന ബിരുദദാന
ചടങ്ങിൽ ഐ.ഐ.ടി ഡയറക്ടർ ഡോ. രാജീവ്‌ പ്രകാശിൽ നിന്നും ഡോക്ടറേറ്റ് സ്വീകരിച്ചു.
 നിലവിൽ 1.58 കോടി രൂപയുടെ സ്കോളർഷിപ്പോടു കൂടി കൃത്രിമ ഉപഗ്രഹങ്ങൾക്കിടയിൽ ലേസർ ഉപയോഗിച്ച് കൊണ്ടുള്ള വാർത്തവിനിമയം എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്തു വരികയാണ് അദ്ദേഹം. ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി. ഛസ്തിസ്ഗഡ് ഗവർണർ രേമൻ ദേഖാ, മുഖ്യമന്ത്രി വിഷ്ണു ദേ സായി,  ബോർഡ് ചെയർമാൻ കെ. വെങ്കട്ടരാമണൻ തുടങ്ങിയവർ പങ്കെടുത്തു.


No comments