സംസ്ഥാന സബ്ജൂനിയർ തായ്ക്വേണ്ടോ ചാമ്പ്യൻഷിപ്പിൻ 18 കിലോ വിഭാഗത്തിൽ സ്വർണ്ണ നേട്ടവുമായി ദേവാനിക
പരപ്പ : കറുത്തിന്റെ കലയിൽ സ്വർണ്ണ തിളക്കവുമായി ദേവാനിക. ഒക്ടോബർ 26 നു കാഞ്ഞങ്ങാട് ദുർഗ്ഗഹയർ സെക്കൻ ണ്ടറി സ്കൂളിൽവച്ചു നടന്ന 26-ാമത് സംസ്ഥാന സബ്ജൂനിയർ തായ്ക്വേണ്ടോ ചാമ്പ്യൻഷിപ്പിൻ 18 കിലോ വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്.നവംബർ അവസാന വാരത്തിൽ ഹരിയാനയിൽ വച്ചു നടക്കുന്ന ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. കാസറഗോഡ് യോദ്ധാ തായ്ക്വോണ്ടോ അക്കദമിയിലെ മാസ്റ്റർ ജയൻ ആണ് പരിശീലകൻ. ഫയർഫോഴ്സ് ജീവനക്കാരനായ പ്രസീദിൻ്റെയും നിഷയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.
No comments