Breaking News

ലോട്ടറി വിൽപ്പനക്കാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു


ചിറ്റാരിക്കാൽ : ലോട്ടറി വിൽപ്പനക്കാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. സർക്കാർ ആസ്പത്രിയിൽ മരുന്ന്‌ ലഭ്യമല്ലാത്തതിനാൽ വൻ തുക നൽകി മരുന്ന്‌ വാങ്ങേണ്ടിവന്നു. ചിറ്റാരിക്കാൽ കാര സ്വദേശി ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്ന ബിജു മാത്യു തുപ്പലിഞ്ഞിയെയാണ് കടുമേനി കടയക്കര കോളനി പരിസരത്ത് തെരുവുനായ കടിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ബിജു മാത്യു ചികിത്സയ്ക്ക് ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയെങ്കിലും മരുന്നില്ലാത്തതിനാൽ ജില്ലാ ആസ്പത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. വണ്ടി വിളിച്ച് ജില്ലാ ആസ്പത്രിയിൽ എത്തിയെങ്കിലും അവിടെയും മരുന്ന് ലഭിച്ചില്ല. തുടർന്ന് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആസ്പത്രിയിൽ 4000 രൂപ നൽകിയാണ് മരുന്ന് ലഭിച്ചത്. വണ്ടിവാടകയും മരുന്നും ഉൾെപ്പടെ വൻ തുക ചെലവായതായും തനിക്ക് പഞ്ചായത്തിൽനിന്നും നഷ്ടപരിഹാരം തരണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ബിജു അറിയിച്ചു

No comments