Breaking News

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്ര പ്രവൃത്തി പരിചയ മേള ; മികച്ച നേട്ടം കൊയ്ത് വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂൾ


വെള്ളരിക്കുണ്ട് : ഈ മാസം 25, 26  തീയതികളിൽ SKGM കുമ്പളപ്പള്ളി സ്കൂളിൽ വെച്ച് നടന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കി വെള്ളരിക്കുണ്ട് നിർമ്മലഗിരി  എൽ. പി. സ്കൂൾ . ശാസ്ത്ര പ്രവൃത്തിപരിചയ മേള എൽ പി  വിഭാഗം മികച്ച നേട്ടമാണ്  വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂൾ നേടിയത് 

പ്രവൃത്തിപരിചയമേളയിൽ  ഒന്നാം സ്ഥാനം ,സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം , ഗണിത ശാസ്ത്രമേളയിൽ  രണ്ടാം സ്ഥാനം , ശാസ്ത്രമേളയിൽ  രണ്ടാം സ്ഥാനം എന്നിവ നേടിയാണ് എൽ പി വിഭാഗത്തിൽ നിർമ്മലഗിരി മുന്നിട്ടു നിന്നത് .

No comments