എഡിഎം കെ.നവീൻ ബാബുവിന്റെ നിര്യാണത്തിൽ കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു
കാസര്‍കോട് : ദീര്‍ഘകാലം കാസര്‍കോട് കളക്ടറേറ്റില്‍ ജോലി ചെയ്ത കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിന്റെ നിര്യാണത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, എഡിഎം പി.അഖില്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍.എസ് ബിജുരാജ്, കെ.അജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍.രാജേഷ്, റവന്യൂ ജിവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
No comments