Breaking News

പൈപ്പ്ലൈനുകൾ തകർന്നു ; ഈസ്റ്റ് എളേരി പഞ്ചായത്തിലെ അറക്കത്തട്ട്, വെള്ളടുക്കം, പുളി ഗ്രാമങ്ങളിൽ ജലവിതരണം പുനരാരംഭിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും


ചിറ്റാരിക്കാൽ :  റോഡ് നിർമാണത്തിന്റെ ഭാഗമായി പൈപ്പ്ലൈനുകൾ തകർന്നു ശുദ്ധജല വിതരണം മുടങ്ങിയ ഈസ്റ്റ് എളേരി പഞ്ചായത്തിലെ അറ ത്തട്ട്, വെള്ളടുക്കം, പുളി ഗ്രാമങ്ങളിൽ ജലവിതരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു യോഗം വിളിച്ചുചേർക്കാൻ തീരുമാനമായി.

ഇന്നലെ ചിറ്റാരിക്കാൽ വില്ലേജ് ഓഫിസിൽ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ പങ്കെടുത്ത അദാലത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. അദാലത്തിൽ ഗുണഭോക്തൃ സമിതി ഭാരവാഹികളും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയും ഇക്കാര്യം ജില്ലാകലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ജലജീവൻ മിഷൻ, ജല അതോറിറ്റി, കെആർ എഫ്ബി, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഉടൻ യോഗം ചേരുമെന്ന് കലക്ടർ അറിയിച്ചത്. ചിറ്റാരിക്കാൽ വില്ലേജിൽ നടന്ന അദാലത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

No comments