Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു ബദിയഡുക്കയിലും ബേഡകത്തുമായി 4 പോക്സോ കേസുകൾ


കാസർകോട്: പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ബദിയഡുക്ക, ബേഡകം പൊലീസ് സ്റ്റേഷനുകളിൽ നാലു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ടാനച്ചനെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ബേഡകം പൊലീസ് മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്നു കേസുകളിലെയും പരാതിക്കാരും പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.
കൗൺസിലിംഗിനിടയിലാണ് നേരത്തെ നടന്ന പീഡനവിവരം പുറത്തായത്.

No comments