പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അടിയന്തിരമായി അനുവദിക്കുക : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ
കാഞ്ഞങ്ങാട്: 2024 ജൂലൈ 01 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണത്തിനുള്ള നടപടികൾ അടിയന്തിരമായി കൈ കൊള്ളുക,പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഒറ്റ തവണയായ് നൽകുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അടിയന്തിരമായി നൽകുക,ഒരു മാസത്തെ പെൻഷന് തുല്യമായ തുക ഉൽസവ ബത്തയായി അനുവദിക്കുക,70 വയസ് കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക,മെഡിക്കൽ അലവൻസ് കാലോചിതമായി വർദ്ധിപ്പിക്കുക,കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക,തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് മാർച്ചും ധർണ്ണയും നടത്തി.നോർത്ത് കോട്ടച്ചേരിയിൽ നടന്ന ധർണ്ണ കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് യു.രവിചന്ദ്ര അദ്ധ്യക്ഷം വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ ആശംസാപ്രസംഗം നടത്തി.ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായർ സ്വാഗതവും ജില്ല വൈസ് പ്രസിഡണ്ട് ടി.വി.സരസ്വതി കുട്ടി ടീച്ചർ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് കൈലാസ് ജംക്ഷൻ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിന് ജില്ല വൈസ് പ്രസിഡണ്ട് ജയറാം പ്രകാശ്,ജില്ല ട്രഷറർ എസ്.ഗോപാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡണ്ട് ബാലൻ ഓളിയക്കാൽ,ജില്ല ജോ: സെക്രട്ടറിമാരായ കെ.വി.ഗോവിന്ദൻ,കെ.സുജാതൻ, പി.വി.കമലാക്ഷി തുടങ്ങിയവർ നേതൃത്വം നൽകി.
No comments