ചിറ്റാരിക്കാൽ ഉപജില്ലാ കായികമേള ; മികച്ച നേട്ടവുമായി നാടിന്റെ അഭിമാന താരമായി കൊന്നക്കാട് ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് മർവാൻ
വെള്ളരിക്കുണ്ട് : ചിറ്റാരിക്കാൽ ഉപജില്ലാ കായികമേളയിൽ എൽപി മിനി ബോയ്സ് വിഭാഗത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച് കായിക ലോകത്തിന് പുത്തൻ പ്രതീക്ഷ ആയിരിക്കുകയാണ് കൊന്നക്കാട് ഗവൺമെന്റ് എൽ പി സ്കൂളിലെ മുഹമ്മദ് മർവാൻ. മത്സരിച്ച വ്യക്തിഗത ഇനങ്ങളിൽ ഒരു സ്വർണവും ഒരു വെള്ളിയും നേടിയ ഈ മിടുക്കന്റെ മികവിൽ 50 മീറ്റർ ഷട്ടിൽ റിലേയിൽ ടീമിനത്തിൽ വെള്ളി കരസ്ഥമാക്കുവാൻ കഴിഞ്ഞതോടെ എൽ പി വിഭാഗത്തിൽ ഓവറോൾ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി കൊന്നക്കാട് ഗവൺമെന്റ് എൽ പി സ്കൂൾ. എൽ പി മിനി ബോയ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയ ഈ കൊച്ചു മിടുക്കന് ഉജ്ജ്വല സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതരും നാടും. കൊന്നക്കാട് മുട്ടോങ്കടവിലെ മൊയിലക്കിരിയത്ത് അബ്ദുൾ സത്താർ, സമീറ എന്നിവരുടെ മകനായ മുഹമ്മദ് മർവാൻ പഠനത്തിലും ഒന്നാമനാണ്.
No comments