വെള്ളരിക്കുണ്ട് ആർ ടി ഒ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കും ; ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ
വെള്ളരിക്കുണ്ട് : വൻതുക മാസ വാടക നൽകി, സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന വെള്ളരിക്കുണ്ടിലെ സബ് റീജീയണൽ ട്രാൻസ്പോർട്ട് ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് നിയമസഭയിൽ ഇ ചന്ദ്രശേഖരൻ എം എൽ എയുടെ ചോദ്യത്തിന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ മറുപടി നൽകി. പ്രസ്തുത വിഷയം എം.എൽ.എ മുമ്പ് തന്നെ കത്ത് നൽകിയതും നേരിൽ സംസാരിയിട്ടുമുള്ളതാണെന്നും പ്ലാൻ ഫണ്ട് ലഭ്യമാകുന്ന മുറക്ക് വെള്ളരിക്കുണ്ട് ഉൾപ്പെടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്ന് ട്രാൻസ്പോർട്ട് ഓഫീസുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
വെള്ളരിക്കുണ്ട് പന്ത്രണ്ട് കോടി രൂപ മുടക്കി പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷനിൽ ട്രാൻസ് പോർട്ട് ഓഫീസിന് വേണ്ടി സ്ഥല സ്ഥല സൗകര്യ ങ്ങൾ നീക്കി വെച്ചിട്ടും ഓഫീസ് മാറ്റിയിരുന്നില്ല.
No comments