കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് തുടർ സാക്ഷരതാ കേന്ദ്രം പരപ്പ പ്രതിഭാ നഗറിൽ ആരംഭിച്ചു
പരപ്പ : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പരപ്പ തുടർ സാക്ഷരതാ കേന്ദ്രം ഉദ്ഘാടനം പ്രതിഭാ നഗറിൽ വച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ ശകുന്തള കെട്ടിട നിർമ്മാണത്തിന് സ്ഥലം സംഭവന ചെയ്ത കെ ദാമോദരൻ മാസ്റ്ററെ ആദരിച്ചു. മുഖ്യാതിഥിയായി ജില്ലാ സാക്ഷരത മിഷൻ കോഡിനേറ്റർ പി എൻ ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. പി ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ എസ് ജി ഡി അസിസ്റ്റൻ്റ് എൻജിനീയർ കെ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പി. വി ചന്ദ്രൻ, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ സി എച്ച് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ, നാലാം വാർഡ് മെമ്പർ കെ യശോദ, വാർഡ് കൺവീനർ വി. ബാലകൃഷ്ണൻ, കെ. ടി ദാമോദരൻ, മധു വട്ടി പുന്ന, ശോഭന കെ, ഭാസ്കരൻ അടിയോടി , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ രമ്യ കെ സ്വാഗതവും സാക്ഷരത പ്രേരക് വിദ്യ നന്ദിയും പറഞ്ഞു
No comments