കുറുഞ്ചേരി സ്വദേശിയായ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെള്ളരിക്കുണ്ട് : കുറുഞ്ചേരി തുള്ളൻകല്ലിലെ എം വി രാഘവൻ (73 )നെയാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു .ഭാര്യ: പി പി മീനാക്ഷി (കിനാനൂർ കരിന്തളം ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻറ്,ഹരിതകർമ്മസേന യൂണിയൻ ജില്ലാ കമ്മിറ്റി അംഗം,സിപിഐഎം കുറിഞ്ചേരി ബ്രാഞ്ച് അംഗം). മക്കൾ;പി പി ഷിനോജ് (സിപിഐഎം കുറഞ്ചേരി ബ്രാഞ്ച് അംഗം),ഷിനിജ (വെള്ളച്ചേരി),ഷിൻജിത്ത്. മരുമക്കൾ:ശരണ്യ (അടുക്കം),ജയൻ (വെള്ളച്ചേരി സഹോദരങ്ങൾ;ബാലൻ എം വി,ശാന്ത എം വി .
No comments