Breaking News

ഇന്ന് പത്താമുദയം ; മലയോരത്തെ വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും പത്താമുദയ ചടങ്ങുകൾ നടന്നു


വെള്ളരിക്കുണ്ട് : വടക്കന്‍ കേരളത്തിന്റെ മണ്ണും മനസ്സും ഉണര്‍ത്തി വീണ്ടുമൊരു തുലാപ്പത്ത് പിറന്നു. ഇനി ഇടവപ്പാതി വരെ ഏഴിമലയോളം മേലേക്കും ഏഴുകോലാഴം താഴേക്കും പടര്‍ന്ന് കിടക്കുന്ന നാട്ടരയാലുകളുടെ വേരുകള്‍, തോറ്റം പാട്ടുകളുടെ വിത്തുകളെ വീണ്ടും തട്ടിവിളിക്കും. കാവുകളും സ്ഥാനങ്ങളും അറകളും മുണ്ട്യകളും കഴകങ്ങളുമെല്ലാം ഉലര്‍ന്ന് കത്തുന്ന ചൂട്ടുകറ്റകളുടെ ചുവന്ന വെളിച്ചത്തിലേക്ക് മിഴി തുറക്കും.

മലയോരത്തെ വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും പത്താമുദയ ചടങ്ങുകൾ നടന്നു .പുങ്ങംചാൽ ശ്രീ കളരിയാൽ ഭഗവതി ക്ഷേത്രം ഉപദേവദ സ്ഥാനമായ നാട്ടക്കൽ ശ്രീ മല്ലിയോടൻ കാവിലും ചീർക്കയം ചിരുകണ്ഠൻ കാവിലുമടക്കം വിവിധ കാവുകളിലും ദേവസ്ഥാന ങ്ങളിലും പത്താമുദയ ചടങ്ങുകൾ നടന്നു .

No comments