കളഞ്ഞു കിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി ഏൽപ്പിച്ചു മാതൃകയായി കോളംകുളം പുലയനടുക്കത്തെ മോനായിയും, ജയനും
പരപ്പ : കോളംകുളം പുലയനടുക്കം സുബ്രമണ്യ കോവിലിൻ്റെ പരിസരത്ത് നിന്നും കളഞ്ഞ് കിട്ടിയ 5000 രൂപയിൽ കൂടുതൽ ഉള്ള പണം പൊതിഞ്ഞ കവർ ഉടമസ്ഥനെ കണ്ടെത്തി അവരുടെ കൈകളിലെത്തിച്ച് നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മോനായി ബിരിക്കുളം, ജയൻ പുലയനടുക്കവും. രണ്ടു ദിവസങ്ങൾക്കു മുൻപ് വര്ഷങ്ങളായി പുലയനടുകത്ത് ജോലിചെയ്യുന്ന മോനായിക്ക് പണപൊതി റോഡ് വക്കിൽ നിന്നും കളഞ്ഞു കിട്ടുകയും ഒന്നിച്ചുണ്ടായ ഉറ്റ സുഹൃത്ത് ജയൻ പുലയനടുക്കവും ചേർന്ന് കോളംകുളത്ത് പ്രവർത്തിക്കുന്ന ബ്രദേഴ്സ് കോളംകുളം വാട്സാപ്പ് കൂട്ടായ്മയിലൂടെ ജനങ്ങളെ അറിയിച്ചുകൊണ്ട് ഉടമസ്ഥനെ കണ്ടെത്തി പണം തിരികെ നൽകുകയുമായിരുന്നു.
No comments