ഒടയംചാൽ കോടോം ഭഗവതി ക്ഷേത്ര ദേവസ്വം പ്രസിഡന്റ് കോടോത്ത് കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു
രാജപുരം : കോടോം ഭഗവതി ക്ഷേത്ര ദേവസ്വം പ്രസിഡന്റ് പെടവടുക്കം കുയ്യങ്ങാട്ട് താമസിക്കുന്ന കോടോത്ത് കുഞ്ഞികൃഷ്ണൻ നായർ (104) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കുയ്യങ്ങാട്ടെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ എൻ സുശീലാമ്മ. മക്കൾ: കൃഷ്ണവേണി (കുയ്യങ്ങാട്ട് ) ധനഞ്ജയൻ നമ്പ്യാർ (കയ്യൂർ), സേതുമാധവൻ നമ്പ്യാർ (കോടോത്ത്), മധുസൂദനൻ നമ്പ്യാർ (തലശ്ശേരി) രാധാകൃഷ്ണൻ നമ്പ്യാർ (റിട്ട.സി പി സി ആർ ഐ ഉദ്യോഗസ്ഥൻ) അഡ്വ.കെ എൻ ശ്രീധരൻ (അതിനൂർ) കെ എൻ ശ്രീരേഖ. മരുമക്കൾ: കെ ടി ഗീത, പ്രേമലത (കോടോത്ത്) പ്രീത, രതി (പയ്യന്നൂർ), കൃഷ്ണകാന്തി, ഹരിശങ്കർ ( നീലേശ്വരം) പരേതനായ കെ.കെ. ബാലകൃഷ്ണൻ നമ്പ്യാർ. സഹോദരങ്ങൾ: അപ്പുക്കുട്ടൻ നായർ, പരേതരായ ചാത്തുക്കുട്ടി മാസ്റ്റർ, മുരളീധരൻ നമ്പ്യാർ, മീനാക്ഷി അമ്മ,നളിനി അമ്മ.
No comments