Breaking News

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ വീണ്ടും സമ്മാനങ്ങൾ വാരിക്കൂട്ടി ബളാൽ സ്വദേശി വൈശാഖ്


കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന 25 മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി വിസ്മയമായി ബളാൽ സ്വദേശിയായ വൈശാഖ് രാഘവൻ. കാഴ്ചപരിമിതിയെ സ്പർശനം കൊണ്ട് അതിജീവിച്ചാണ് 12 വയസുകാരൻ വൈശാഖ് രാഘവൻ കലോത്സവ വേദിയിലെത്തിയത്. കീ ബോർഡിൽ വിസ്മയം തീർത്തപ്പോൾ എഗ്രേഡും വൈശാഖിനൊപ്പം പോന്നു. ഉപകരണ സംഗീതത്തിനു പുറമേ,ലളിതഗാനം, ശാസ്ത്രീയസംഗീതം, ദേശഭക്തിഗാനം (എ ഗ്രേഡ്) തുടങ്ങിയവയിലും മത്സരമുണ്ടായിരുന്നു. കാസർകോട് വിദ്യാനഗർ ഗവ.സ്പെഷൽ സ്കൂൾ ഫോർ ബ്ലൈൻഡിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് വൈശാഖ്. മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കുമ്പോളാണ് വൈശാഖിന്റെ ഈ നേട്ടം

No comments