Breaking News

പയ്യന്നൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ മരണപ്പെട്ടു


കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയില്‍ മരിച്ചു. ആക്കൻ ആർഡബ്ല്യുടിഎച്ച്‌ യൂണിവേഴ്സിറ്റി വിദ്യാർത്ഥി വൈഭവ് ആണ് (24) മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.

കൊറ്റിയിലെ റിട്ട. ഖാദിബോര്‍ഡ് ജീവനക്കാരന്‍ മാത്രാടന്‍ രവീന്ദ്രന്റേയും പയ്യന്നൂര്‍ താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും എന്‍ജിഒ യൂണിയന്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയുമായ എം രേഖയുടെയും മകനാണ്. സഹോദരന്‍ സൗരവ് (എഞ്ചിനീയര്‍ റെയില്‍വെ, മുംബൈ).

No comments