"ഒപ്പമുണ്ട് ഞങ്ങൾ": വയോജനങ്ങൾക്ക് ഭക്ഷണകിറ്റുമായി വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്
ചിറ്റാരിക്കാൽ: വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പാവപെട്ട വയോജങ്ങൾക്കും കിടപ്പ് രോഗികൾക്കും ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ചിറ്റാരിക്കാൽ ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ സി. അനറ്റ് (SABS) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സി. ജിസ് മരിയ SABS, വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ ഷിജിത്ത് തോമസ് കുഴുവേലിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ഡയസ് വലിയപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
No comments