Breaking News

പാണത്തൂരിലെ സൂര്യ ബുക്ക്‌ സ്റ്റാൾ & സി. എസ്. സി സെന്റർ ഉടമ ടി സി സുകുമാരൻ നായർ അന്തരിച്ചു

രാജപുരം  :  പാണത്തൂരിലെ സൂര്യ ബുക്ക്‌ സ്റ്റാൾ & സി. എസ്. സി സെന്റർ ഉടമ ടി സി സുകുമാരൻ നായർ അന്തരിച്ചു. പരേതരായ  തൈപറമ്പിൽ ചന്ദ്രശേഖരൻ നായർ ആനന്ദവല്ലി എന്നിവരുടെ മകനാണ്.

സിപിഐഎം പാണത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം ,എ ഐ കെ എസ് മുൻ പനത്തടി ഏരിയ  ജോയിൻ്റ് സെക്രട്ടറി, പാണത്തൂർ ഗവൺമെൻ്റ് ഹൈസ്കൂൾ മുൻ പി ടി എ പ്രസിഡൻ്റ്. പാണത്തൂർ വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 

ഭാര്യ സുശീല മക്കൾ :

സുജിത് കുമാർ (ഗൾഫ്)

സുധീഷ് കുമാർ (അധ്യാപകൻ)

സൂരജ് കുമാർ (ഹിന്ദു പത്രം)

അഡ്വ സൂര്യ കുമാരി ടി എസ് 

മരുമക്കൾ : ടി വി പവിത്രൻ

(ഏഴാം മൈൽ ലോക്കൽ കമ്മിറ്റി അംഗം ,സി ഐ ടി യു പനത്തടി ഏരിയ കമ്മിറ്റി അംഗം), ശുഭ (അധ്യാപിക) സഹോദരങ്ങൾ: 

സതി എരുമേലി ,ബാബു,

വസുമതി.

സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാണത്തൂർ പട്ടുവത്തെ വീട്ടു വളപ്പിൽ.


No comments