വന്യമൃഗശല്യം ; ജനകീയ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മരുതോം ഫോറസ്റ്റ് ഓഫീസർക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നിവേദനം നല്കി.
പരപ്പയിലെ മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ നേരിൽ കണ്ട് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന വശ്യപ്പെട്ട് കർഷകർ. വർദ്ധിച്ച് വരുന്ന കാട്ടുപന്നി ശല്യവും, കുരങ്ങ് ശല്യവും ,മയിൽ ശല്യവും മലയോര കർഷകരെ കണീരിലാഴ്ത്തി വ്യാപകമായി കൃഷി നശിപ്പിക്കുമ്പോൾ കൃഷിയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന കർഷകരെ സംരക്ഷിക്കാൻ ഫോറസ്റ്റ് അധികാരികൾ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ജനകീയ കർഷക കൂട്ടായ്മനിവേദ്ദനത്തിലൂടെ ആവശ്യപ്പെടുന്നത്. റബ്ബർ കർഷകർക്ക് ടാപ്പിങ്ങിനായ് റബ്ബർ തോട്ടങ്ങളിലേക്ക് പോകാൻ കഴിയാത്ത ഗുരുതര കാട്ടുപന്നി ശല്യം ജനങ്ങളെ സാമ്പത്തി പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. മരച്ചീനി, ചേമ്പ്, ചേന, മധുര കിഴങ്ങ് പോലുള്ള കൃഷികൾ ഉപേക്ഷിക്കേണ്ടി വരുന്നു. ഇതിനെയൊക്കെ അതിജീവിക്കാൻ കർഷകർക്ക് ലൈസൻസ് തോക്കുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് അനുമതി നല്കിയിട്ടും വെടി വെക്കാൻ ഫോറസ്റ്റിൻ്റെ അനുമതി ലഭിക്കാത്തതാണ് കാട്ടു പന്നികൾ നാട്ടിൽ പുറങ്ങളിലിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കാൻ പ്രധാന കാരണമായത്. ഫോറസ്റ്റ് ** അധികാരികൾ നേതൃത്വം നല്കുകയാണെങ്കിൽ നാട്ട്കാരെ അണിനിരത്തി പന്നികളെ ഓടിക്കാൻ ഞങ്ങളുണ്ടാകുമെന്ന് നിവേദ്ദനം കൈമാറി കൊണ്ട് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഭൂപേഷ് ബാനം പറഞ്ഞു. കർഷകനായ കെ.കെ കുഞ്ഞിരാമൻ ബാനം, വരഞ്ഞൂർ പച്ചക്കറി ഉത്പാതകസംഘം പ്രസിഡൻ്റ് ബാലഗോപാലൻ കാളിയാനം, ട്രഷറർ സി കെ ബാലചന്ദ്രൻ, കർഷകരായ കെ എൻ ഭാസ്ക്കരൻ, പി വി ശശിധരൻ അട്ടക്കണ്ടം, കെ വി കേളു, ചന്തൂഞ്ഞി മുണ്ട്യാനം, മൂലക്കൽ നാരായണൻ, ബാലൻ പരപ്പ എന്നിവർ സംബന്ധിച്ചു.
No comments