Breaking News

പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചർ നിർവ്വഹിച്ചു


ചിറ്റാരിക്കാൽ :ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ:ഹയർസെക്കൻഡറി സ്‌കൂൾ  പെരുമ്പട്ടയിൽ   ഈ വർഷം അനുവദിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  അംഗം  റൈഹാനത്ത് ടീച്ചർ നിർവ്വഹിച്ചു.  അധ്യാപക രക്ഷകർതൃ സമിതി അധ്യക്ഷ  ടി.പി. ഷാക്കിറ അധ്യക്ഷത  വഹിച്ചു .

 കൈറ്റ് ചിറ്റാരിക്കാൽ മാസ്റ്റർ ട്രെയിനർ മനോജ് കെ.വി രക്ഷിതാക്കൾക്കുള്ള ഓറിയൻ്റേഷൻ ക്ലാസിന്  നേതൃത്വം നൽകി. പ്രധാനാധ്യാപിക സോജിൻ ജോർജ് , വിജയകൃഷ്ണൻ മാസ്റ്റർ  സംസാരിച്ചു.

No comments