കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപം പ്രശസ്ത ഗായിക ഡോ കെ. എസ് ചിത്ര ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു
കമ്പല്ലൂർ ; കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വല്ല്യാറ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ സരസ്വതി മണ്ഡപം പ്രശസ്ത ഗായിക ഡോ കെ. എസ് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു.
രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് എത്തിയ ചിത്രയെ പാരമ്പര്യ ട്രസ്റ്റി അംഗം കെ. കെ സതീന്ദ്രൻ പൂർണ്ണ കുഭം നൽകി സ്വീകരിച്ചു. മുത്തുക്കുടകളും പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഗായികയെ ക്ഷേത്രത്തിലേക്ക് വരവേറ്റത്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മേൽശാന്തി അട്ടോളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചു. വല്ല്യാറ കുടുംബാഗം പി. വി പത്മനാഭൻ അധ്യക്ഷനായി. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷ് കുമാർ , പി. പി ശശികുമാർ, എം.വി സത്യൻ , എം.വി ബാബു നമ്പ്യാർ , പി. സജീവൻ, പി. സുഷമ , തലോറ മുത്ത്ൂഷ്ണൻ ആചാരി എന്നിവർ സംസാരിച്ചു.
No comments