വടക്കെ പുലിയന്നൂർ ജ്ഞാനോദയ വായനശാല നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു
ചീമേനി : വടക്കെ പുലിയന്നൂർ ജ്ഞാനോദയ വായനശാലയുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ലൈബ്രറി കൗൺസിൽ വായനശാലക്ക് അനുവദിച്ച കമ്പ്യൂട്ടറിൻ്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ ഏവിയേഷൻ ഏ ഗ്രേഡിൽ പാസായ ആകാശ് ടി.പി, സ്വാതി.പി. വി, ശ്രുതി.പി. വി, വിവിധ കായിക മൽസരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും വിജയികളായ ദേവിക. എം.കെ, ലിതിന.കെ.വി, അമൃത വിജയൻ, സ്വാഗത്.ആർ. വി, അഭിശങ്കർ.എം.വി, ഹർഷിത.എസ്.ആർ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ക്വിസ് മൽസരത്തിൽ എൽപി യുപി എച്ച്എസ് വിഭാഗങ്ങളിൽ വിജയികളായ അർപ്പിത തമ്പാൻ, റിഷിൻ റിനീവ്, അനാമിക എ.വി, സൂര്യതേജ്, നൈന.സി, ശ്രീഹരി എന്നിവർക്ക് ഉപഹാരം നൽകി. പുരോഗമന കലാ സാഹിത്യ സംഘം നീലേശ്വരം ഏരിയാ സെക്രട്ടറി ഡോ. സജീവൻ.കെ.വി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ശാർങ്ങി അദ്ധ്യക്ഷത വഹിച്ചു. പ്രദീപ്.ആർ.വി, ഭവിതബാബു എന്നിവർ സംസാരിച്ചു. വി.വി. റിനീവൻ സ്വാഗതം പറഞ്ഞു.
No comments