Breaking News

പരിസ്ഥിതി പഠന ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി


റാണിപുരം : വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ബദിയഡുക്ക നവജീവൻ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾക്കായി പരിസ്ഥിതി പഠന ക്യാമ്പും കാസറഗോഡ് ഡ്രീം, പോലീസ്, എക്സൈസ് എന്നിവരുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുൽ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. രാജപുരം എസ് ഐ  കരുണാകരൻ കെ എം ,എക്സൈസ് പ്രിവന്റീവ് ഓഫീസർ എ  ശ്രീകാന്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പ ,എ എസ് ഐ മനോജ് പി വർഗീസ്, എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ പി വി ടി രാജീവ്, ഡ്രീം ജില്ലാ കോർഡിനേറ്റർ അജി തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ കെ രാഹുൽ , വിഷ്ണു കൃഷ്ണൻ ,ഡി വിമൽരാജ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി പ്രവർത്തകൻ കെ എം അനൂപ് പനത്തടി , വിമുക്തി ജില്ലാ കോർഡിനേറ്റർ കെ  എം സ്നേഹ എന്നിവർ ക്ലാസെടുത്തു.


No comments