Breaking News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ടു; ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു




മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ.

ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. സ്വർണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ച് വരികയായിരുന്നു മുംബൈ സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. സുപ്രിയ മാതാവും സ്നേഹ, വേദാന്ത് എന്നിവർ സഹോദരങ്ങളുമാണ്.

No comments