ബി എസ് എൻ എൽ ഓഫീസിലെ ബാറ്ററികളും സി സി ടി വിയും കവർച്ച ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട് :ബി എസ് എൻ എൽ ഓഫീസിന്റെ ജനറേറ്റർ റൂമിന്റ പൂട്ട് തകർത്ത് ബാറ്ററികളും സി സി ടി വിയും കവർച്ച ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ. മണി എന്ന തുരുത്തി മഠത്തിൽ മണി (55) യെയാണ് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിന് രാത്രിയിലാണ് പുതിയ കോട്ടയിലെ ബി എസ് എൻ എൽ ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്തുണ്ടായിരുന്ന സി സി ടി വിയും മൂന്ന് ബാറ്ററികളും കവർന്നത്.12,9000 രൂപയുടെ മുതലുകളാണ് മോഷണം പോയത്.
ഓഫീസർ ടി ഷിനീദിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഹോസ്ദുർഗ് എസ് ഐ.എൻ അൻസാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി 32 കളവ് കേസിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നീലേശ്വരത്തും ചീമേനിയിലും സമാന രീതിയിൽ ബി എസ് എൻ എൽ ബാറ്ററികൾ കവർന്നത് മണിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പ്രതിയെ ഇന്ന് ഉച്ചക്ക് മുമ്പ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
No comments