Breaking News

കാസർഗോഡ് എംഡി എം എ പിടികൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


കാസർഗോഡ് : പാർക്കിൽ നിന്നും കഞ്ചാവ് വലിക്കുന്നതിനിടയിൽ പിടികൂടിയ സംഭവത്തിൽ ചോദ്യം ചെയ്തപ്പോൾ 48 ഗ്രാം എംഡി എം എ പിടികൂടിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അടക്കാൻ കാസർഗോഡ് അഡിഷണൽ ജുഡീഷ്യൽ മജിസ്ട് കോടതി വിധിച്ചു. കാസർകോട് ഏരിയാൽ ചേരങ്കയിലെ സി ഫാറൂഖിന്റെ മകൻ മുഹമ്മദ് മർസൂക്കിനെയാണ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അനുഭവിക്കണം. 2022 ഡിസംബർ 22നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാസർഗോഡ് എസ് ആയിരുന്ന എം വി വിഷ്ണു പ്രസാദും സംഘവുമാണ് അന്ന് പ്രതിയെ പിടികൂടിയത് തുടർന്ന് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കാസർഗോഡ് ഇൻസ്പെക്ടർ ആയിരുന്ന പി അജിത് കുമാർ ആണ്.

No comments